*വരവേൽക്കാം 2021-നെ ശുഭപ്രതീക്ഷകളോടെ*


“പുതിയ വർഷം ആരംഭിക്കാറായി….ഞാൻ എന്തെല്ലാം നല്ല തീരുമാനങ്ങളാണ്  എടുക്കേണ്ടത് ? ” എന്ന് പുതുവർഷം തുടങ്ങുന്ന വേളയിൽ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് ..ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ആഗ്രഹിച്ച് കൊണ്ട് , പ്രതീക്ഷയോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേൽക്കാറുള്ളത്….

കൊറോണ മഹാമാരി മൂലം ഒരു പക്ഷെ  പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ പോയ വർഷമായിരുന്നു 2020…. ഈ വർഷം കടന്നു പോകുമ്പോൾ നാം മനസ്സിൽ വീണ്ടും ഉറപ്പിക്കേണ്ട ഒരു സത്യം ഉണ്ട്..ബാഹ്യമായി നടക്കുന്ന കാര്യങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല…. എത്രയൊക്കെ പുരോഗതി കൈവരിച്ചു എന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രപഞ്ചശക്തിക്ക് മുന്നിൽ നമ്മുടെ നിസ്സാരത ബോധ്യപ്പെടേണ്ടതുണ്ട്….
എന്നാൽ ബാഹ്യമായി എന്ത് സംഭവിച്ചാലും,നമ്മുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ നാം വിചാരിച്ചാൽ സാധിക്കും എന്നും നാം അറിയണം…. സന്തോഷമാണെങ്കിലും, ദു:ഖമാണെങ്കിലും എല്ലാം അനുഭവവേദ്യമാകുന്നത് നമുക്ക് ഉള്ളിലാണ്… ഒരു പക്ഷെ ഈ സത്യം തിരിച്ചറിഞ്ഞവർക്ക്, വ്യക്തിപരമായി ഒരു മാറ്റം കൊണ്ടുവരാൻ , കൂടുതൽ മികവിലേക്ക് മുന്നേറാൻ ഏറ്റവും സാധിച്ച ഒരു വർഷമാകും  2020 … താരതമ്യേന പരിപാടികളും ,തിരക്കുകളും എല്ലാം കുറഞ്ഞ ഒരു വർഷം കൂടി ആയിരുന്നു 2020…2021 ലേക്ക് കടക്കുമ്പോഴും  നാം സമയം ചെലവഴിക്കേണ്ടത് അവനവനിൽ മാറ്റം കൊണ്ടുവരാൻ ആയിരിക്കണം…. അടുത്ത നിമിഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും നടപ്പിലാക്കാനുമുള്ള  കർമ്മ സ്വാതന്ത്ര്യം നമുക്കുണ്ട്….ഈ സ്വാതന്ത്ര്യം ശരിക്കും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണം

പൊതുവേ New year resolutions എന്ന് പറയുമ്പോൾ തന്നെ ഇതെല്ലാം  നടക്കുമോ എന്ന ചിന്തയോടെയാണ് എല്ലാവരും പ്ലാനുകൾ തയ്യാറാക്കുക… എന്നാൽ വെറുതേ ഒരു പ്ലാൻ  തയ്യാറാക്കാതെ താഴെ പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നമുക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും…

– എന്ത് മാറ്റം കൊണ്ട് വരാനും Self motivation വളരെ പ്രധാനമാണ്… എല്ലാവരും ഇത് ആഗ്രഹിക്കുന്നെങ്കിലും ഇത് സാധിക്കാറില്ല…. അതിനുള്ള പ്രധാന കാരണം നാം self motivated ആയിരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്ന  ഉന്നതമായ ഒരു ലക്ഷ്യം ഇല്ലാത്തത് തന്നെ…. ജീവിതത്തെ വളരെ സൂക്ഷ്മതയോടെ സമീപിക്കുന്ന വ്യക്തികൾക്ക് വിശാലമായ ഒരു ലക്ഷ്യം ജീവിതത്തിൽ ഉണ്ടാകും…. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പഠനം, ബിരുദങ്ങൾ , കരിയർ, ജോലി, സ്ഥാനമാനങ്ങൾ, നേട്ടങ്ങൾ വ്യക്തിബന്ധങ്ങൾ, ആരോഗ്യം, ബിസിനസ്സ് ഇങ്ങനെ നമുക്ക്  പ്രചോദനം നൽകുന്ന എന്തും ആകാം….പക്ഷെ എന്തായാലും The goal should excite you, it should energise you, it should motivate you enough to strive for it

– നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യം ഉണ്ടായാൽ അത് നേടാൻ വേണ്ടി പരിശ്രമങ്ങൾ നാം തനിയേ ആരംഭിക്കും… അതിനായി നാം ചെറിയ ചെറിയ പ്ലാനുകൾ ഉണ്ടാക്കുക… ഓരോ ദിനവും എന്തെല്ലാം ചെയ്യണം എന്ന വ്യക്തമായ ധാരണ വേണം…. മറ്റുള്ളവരുമായി ഈ പ്ലാനുകൾ ഷെയർ ചെയ്യാതിരിക്കുന്നതാണ്  നല്ലത്….പരിശ്രമം ആരംഭിക്കുന്ന വേളയിൽ ആദ്യ കാൽവെയ്പ്പ് വളരെ പ്രധാനമാണ്…. സാധാരണ ഉള്ള  നമ്മുടെ ഒരു ദിവസം പോലെ ആകരുത് പിന്നീടുള്ള ദിവസങ്ങൾ,… ഒരു മാറ്റം കൊണ്ടുവരാനുള്ള ഈ വേളയിൽ അലസത  എന്ന വില്ലനെ നാം നേരിടേണ്ടിയിരിക്കുന്നു….
– പരിശ്രമങ്ങൾ ആരംഭിച്ചാൽ പിന്നീട് നാം ശ്രദ്ധിക്കേണ്ടത് consistency നിലനിർത്താനാണ്…. ഈ Step ൽ ആണ് പലരും വീണ് പോകുന്നത്…. ശ്രദ്ധ വ്യതിചലിപ്പിക്കാൻ പല തടസ്സങ്ങളും വന്നേക്കാം…. അവിടെയൊന്നും വീഴരുത്.. ആരംഭശൂരത്വത്തിൽ നിൽക്കരുത്….. അത് ഒഴിവാക്കാൻ ലക്ഷ്യത്തെക്കുറിച്ച്  ഇടക്കിടെ ചിന്തിക്കണം…. മികവിലേക്ക് കുതിക്കാനുള്ള ത്വര നിലനിർത്തണം….

– ഏത് പ്ലാൻ ആയാലും ഒരു 21 ദിവസം എങ്കിലും മുടങ്ങാതെ ചെയ്യാൻ സാധിച്ചാൽ നിങ്ങളുടെ ആത്മവിശ്വാസം പ്രകടമായി തുടങ്ങും…. പിന്നീട് കൂടുതൽ സമയം നാം സന്തോഷവാനായിരിക്കും…. നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് തന്നെ അഭിമാനം തോന്നിത്തുടങ്ങും…

– ക്രമേണ നിങ്ങൾ പരിശ്രമങ്ങൾ തുടരും….നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരും…
 ഏതൊരു വ്യക്തിയും ലോകത്ത് ബാഹ്യമായി  നേടുന്ന ഓരോ നേട്ടത്തിൻ്റെയും / വിജയത്തിൻ്റെയും പുറകിൽ ആന്തരികമായി അവർ നേടിയ ഒരു  വിജയം ഉണ്ടാകും എന്ന് തിരിച്ചറിയുക….ഓരോ ദിനവും സ്വയം മെച്ചപ്പെടാനുള്ള നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നവർക്ക് ജീവിതത്തിൽ അസാധ്യമായി ഒന്നും തന്നെ ഇല്ല…

എല്ലാവർക്കും നല്ലൊരു പുതുവൽസരം ആശംസിക്കുന്നു..

– ഗോപകുമാർ
For more personal transformation contents:

Visit & Subscribe : https://www.youtube.com/channel/UC0-J74q1ITiHw-0-7o5vIrQ

Visit & Follow : www.facebook.com/InspireIgniteInnovate/

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

Create your website with WordPress.com
Get started
%d bloggers like this: