“ട്രെയിനിന്റെ വിൻഡോയിൽ നിന്ന് പുറത്തേക്ക് നോക്കുന്ന 24 വയസ്സുള്ള ഒരു കുട്ടി വളരെ ഉച്ചത്തിൽ സന്തോഷത്തോടെ പറഞ്ഞു…”അച്ഛാ, നോക്കൂ മരങ്ങൾ പിന്നിലേക്ക് പോകുന്നു!’അച്ഛൻ പുഞ്ചിരിച്ചു … സമീപത്ത് ഇരിക്കുന്ന ഒരു യുവദമ്പതികൾ, ഈ 24 വയസ്സുകാരന്റെ കുട്ടികളെപ്പോലെയുള്ള ബാലിശമായ പെരുമാറ്റം കണ്ട് സഹതാപത്തോടെ നോക്കി… പെട്ടെന്ന് ആ യുവാവ് വീണ്ടും വളരെ ഉറക്കെ സന്തോഷത്തോടെ പറഞ്ഞു…… “അച്ഛാ, നോക്കൂ മേഘങ്ങൾ നമ്മളോടൊപ്പം ഓടുന്നു !”അച്ഛൻ ഒന്നും മിണ്ടിയില്ല… വെറും പുഞ്ചിരി മാത്രം….ആ ചെറുപ്പക്കാരൻ്റെ അത്യുച്ചത്തിലും ആവേശത്തിലുമുള്ള സംഭാഷണം വീണ്ടും തുടർന്നു….അടുത്തContinue reading “*ആരെയും അടുത്തറിയുന്നതിനുമുമ്പ് തെറ്റായ നിഗമനങ്ങളിൽ എത്താതിരിക്കുക (3min read)*”
Author Archives: Gopakumar
*അദൃശ്യമായ ചങ്ങലകൾ (4 min read)*
ഒരാൾ ഒരു സർക്കസ് കൂടാരത്തിന് സമീപത്ത് കൂടെ നടന്നു പോകുകയായിരുന്നു….അവിടെ ചില ആനകൾ നിൽക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു….. കരയിലെ ഏറ്റവും വലിയ ജിവിയെ കണ്ടാൽ ആരും ഒന്ന് നിന്ന് നോക്കുമല്ലോ….അയാളും അവിടെ നിന്ന് ആനകളെ വീക്ഷിച്ചു… മൂന്ന് വലിയ ആനകളെ നിയന്ത്രിക്കാൻ വെറും ഒരു പാപ്പാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…. മാത്രമല്ല, ഓരോ ആനയുടെയും മുൻകാലിൽ കെട്ടിയ വെറും ഒരു ചെറിയ കയർ മാത്രമേ അവിടെയുള്ളൂ എന്നയാൾ ശ്രദ്ധിച്ചു… ചങ്ങലകളില്ല…. കൂടുകളില്ല…. ആനകൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെContinue reading “*അദൃശ്യമായ ചങ്ങലകൾ (4 min read)*”
*വരവേൽക്കാം 2021-നെ ശുഭപ്രതീക്ഷകളോടെ*
“പുതിയ വർഷം ആരംഭിക്കാറായി….ഞാൻ എന്തെല്ലാം നല്ല തീരുമാനങ്ങളാണ് എടുക്കേണ്ടത് ? ” എന്ന് പുതുവർഷം തുടങ്ങുന്ന വേളയിൽ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് ..ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ആഗ്രഹിച്ച് കൊണ്ട് , പ്രതീക്ഷയോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേൽക്കാറുള്ളത്…. കൊറോണ മഹാമാരി മൂലം ഒരു പക്ഷെ പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ പോയ വർഷമായിരുന്നു 2020…. ഈ വർഷം കടന്നു പോകുമ്പോൾ നാം മനസ്സിൽ വീണ്ടും ഉറപ്പിക്കേണ്ട ഒരു സത്യം ഉണ്ട്..ബാഹ്യമായി നടക്കുന്ന കാര്യങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല…. എത്രയൊക്കെContinue reading “*വരവേൽക്കാം 2021-നെ ശുഭപ്രതീക്ഷകളോടെ*”
#Competewithyourself
IAM THE CHANGE – Motivational Session
A special motivational session was conducted to the students of EMEA College & GMHSS CUC Thenhipalam on 20th October 2020. The session was taken by ASAP CET Course participants from CSP Kulakkada as a part of their online internship programme. The feedback from the students was good.
മടങ്ങാം പ്രകൃതിയിലേക്ക്, സർഗ്ഗാത്മകത തളിരിടട്ടെ
മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ (5 min read) അടുത്തിടെ ഇൻറർനെറ്റിൽ ‘ ടെക്‌ഫാസ്റ്റിംഗ് ‘എന്ന പദം കണ്ടു. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് എല്ലാ ഗാഡ്‌ജെറ്റുകളിൽ നിന്നും , ഇൻറർനെറ്റിൽ നിന്നും ഇടവേള എടുത്ത് കുറച്ച് ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കുന്നതിനെ ആണ് ടെക്‌ഫാസ്റ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ ഇത് സാധാരണമാണ്. ടെക്‌ഫാസ്റ്റിംഗിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ വളരെ രസകരമായിരുന്നു. ഇന്ന് മനുഷ്യജീവിതത്തിൻ്റെ വേഗത കൂടുന്നു. ക്ഷമ കുറയുന്നു..നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഇരിക്കുന്നContinue reading “മടങ്ങാം പ്രകൃതിയിലേക്ക്, സർഗ്ഗാത്മകത തളിരിടട്ടെ”
കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പത്താം ക്ലാസ്സ് കഴിഞ്ഞില്ലേ ? ഇനി എന്താ പ്ലാൻ ?ജീവിതത്തിൽ എപ്പോഴെങ്കിലും എല്ലാവരും നേരിടേണ്ടി വന്ന ഒരു ചോദ്യമാകും ഇത് കുട്ടികൾ ചിന്തിക്കുന്നത് , ഇന്ന് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള മേഖല ഏതാണ് ? ആ മേഖലയിലെ ജോലികൾക്കു ശരാശരി എത്ര ശമ്പളം കിട്ടും ? ഈ മേഖല തിരഞ്ഞെടുത്താൽ സമൂഹം എന്നെ പറ്റി എന്ത് വിചാരിക്കും ?അച്ഛനും അമ്മയും ഈ മേഖലയിൽ പഠിക്കാൻ സമ്മതിക്കുമോ ? ഭാവിയിൽ എൻ്റെ മകൾContinue reading “കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്”