ഈ കോറോണക്കാലത്തു വീട്ടിലിരുന്ന് വീഡിയോ എടുത്ത് സമ്മാനം അടിച്ചാലോ ..?
അസാപ് മലപ്പുറം നടത്തുന്ന “നൈപുണ്യമേധം” മൽത്സരത്തിൽ പങ്കെടുക്കൂ. മെയ് ദിനത്തിൽ വിജയികളാവൂ.
പങ്കെടുക്കാനായി…
1. പ്ലംബിംഗ് / ഇലക്ട്രീഷ്യൻ / മെക്കാനിക് / ബ്യൂട്ടീഷ്യൻ / ആശാരിപ്പണി / സമാനമായ മറ്റേതെങ്കിലും നൈപുണ്യ മേഖലയിൽ കഴിവുള്ള 16 വയസ്സ് (ഏപ്രിൽ 30ന്) പൂർത്തിയായവർക്ക് അവസരം.
2. പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന വീട്ടിൽ നിന്ന് ചെയ്യാവുന്ന, കൊച്ചു പൊടിക്കൈകൾ വിവരിക്കുന്ന കുറഞ്ഞത് 1 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ മൊബൈൽ ഫോണിൽ എടുക്കുക.
3. എടുക്കുന്ന വീഡിയോയിൽ ആദ്യം സ്വയം പരിചയപ്പെടുത്താൻ മറക്കല്ലേ. (പേര്, സ്ഥലം)
4. 9447715806 / 7510125122 WhatsApp നമ്പറിലേക്ക് ID കാർഡ് ഫോട്ടോയും വിഡിയോയും ഏപ്രിൽ 30 വൈകുന്നേരം 5 മണിവരെ അയക്കാം
5. നിബന്ധനകൾക്ക് അനുസൃതമായ വീഡിയോ അസാപ് മലപ്പുറം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും.
6. കൂടുതൽ ആളുകൾ കാണുന്നതും & ലൈക്ക് കിട്ടുന്നതുമായ വീഡിയോ (ഡിസ്‌ലൈക്ക് കുറയ്ക്കുമേ) വിജയിയായി പ്രഖ്യാപിക്കും.
7.മെയ്ദിനത്തിൽ വൈകുന്നേരം 5 മണിക്ക് വിജയികളെ പ്രഖ്യാപിക്കും
-അസാപ് മലപ്പുറം ടീം
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 9495999675/9495999676/9495999681

You must be logged in to post a comment.